Monday, April 6, 2026

അബുദാബി ബിഗ് ടിക്കറ്റ് ; ഒന്നാം സമ്മാനം 20 ദശലക്ഷം ദിർഹം (45 കോടി) സ്വന്തമാക്കി പ്രവാസി മലയാളി

അബുദാബി: ബിഗ് ടിക്കറ്റ് മെഗാ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 45 കോടി രൂപ) ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. കൊച്ചി സ്വദേശി ഷമോൻ ഷാജിയ്ക്കാണ് ഈ ഭാഗ്യസമ്മാനം ലഭിച്ചത്. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ദുബായിൽ സ്വന്തമായി ഒരു വില്ല വാങ്ങണമെന്നാണ് ആഗ്രഹമെന്ന് ഷമോൻ പറയുന്നു. സാമ്പത്തിക ഭദ്രതയും നല്ലൊരു ബാങ്ക് ബാലൻസും എല്ലാവരെയും പോലെ എന്റെയും സ്വപ്നമായിരുന്നു. ഈ വിജയം ആ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണ്. ഇതൊരു പുതിയ യാത്രയുടെ തുടക്കം മാത്രമാണെന്നും ഷമോൻ വ്യക്തമാക്കി. തന്റെ ബിസിനസ് ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനും ഷമോൻ ലക്ഷ്യമിടുന്നു.

മാർച്ച് 22-ന് എടുത്ത 229425 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഷമോന്റെ ജീവിതം മാറ്റിമറിച്ചത്. ദുബായ് സിറ്റി വോക്കിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലിരുന്ന് മൊബൈൽ ഫോണിലൂടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുമ്പോഴാണ് ഇദ്ദേഹത്തെ തേടി ആ മഹാഭാഗ്യം എത്തിയത്. വെള്ളിയാഴ്ചയായതിനാൽ കുടുംബത്തോടൊപ്പം പുറത്തുപോയതായിരുന്നു ഷമോൻ. നറുക്കെടുപ്പ് സമയമായപ്പോൾ പുറത്തിറങ്ങാൻ തോന്നിയില്ല. കാറിലിരുന്ന് തന്നെ ഫോണിൽ ലൈവ് കാണാൻ തീരുമാനിച്ചുവെന്നും ഓരോ നമ്പറുകൾ പ്രഖ്യാപിക്കുമ്പോഴും തന്റെ ടിക്കറ്റിലെ അക്കങ്ങളുമായി അവ ഒത്തുപോകുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പ് കൂടി വന്നു. ആദ്യത്തെ കുറച്ച് നമ്പറുകൾ മാച്ച് ആയപ്പോൾ തന്നെ തനിക്ക് കാര്യം മനസ്സിലായി. എന്നാൽ ജയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. ഓരോ നമ്പർ കഴിയുന്തോറും സമ്മർദ്ദം ഏറിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നറുക്കെടുപ്പിന് പിന്നാലെ ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ എത്തിയെങ്കിലും റേഞ്ച് പ്രശ്‌നം കാരണം രണ്ടുതവണ കട്ടായി. മൂന്നാം തവണ ഫോൺ ലഭിച്ചപ്പോഴാണ് താൻ തന്നെയാണ് ആ ഭാഗ്യശാലിയെന്ന് ഉറപ്പിച്ചത്. ഭാര്യയും മക്കളും അമ്മായിയപ്പനും അമ്മായിയമ്മയും ഒപ്പമുള്ളപ്പോഴായിരുന്നു ഈ അവിസ്മരണീയ നിമിഷമെന്നും എല്ലാവരും സന്തോഷം കൊണ്ട് നിലവിളിച്ചുപോയെന്നും ഷമോൻ കൂട്ടിച്ചേർത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts