മത സൗഹാർദ്ധത്തിന്റെ ഉദാത്ത മാതൃക കൊട്ടിയത്ത്.
കൊട്ടിയം 29-12-2022: കോട്ടയം നാഗമ്പടത്തു നിന്നും ശിവഗിരി തീർത്ഥാടനത്തിന് എത്തിയ തീർത്ഥാടകർക്ക് കർമലീത്താ സഭയുടെ സൗത്ത് കേരള പ്രൊവിൻസിന്റെ ആസ്ഥാനമായ കൊട്ടിയത്ത് ഫാദർ യേശുദാസിന്റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
ജാഥ ക്യാപ്റ്റൻ സലിം ആലപ്പുഴയെ പൊന്നാട അണിയിച്ച് ആദരിക്കുകയും, താമസ സൗകര്യവും ഒരുക്കി. സഭയിലെ ഫാദറിനോടൊപ്പം റൈസിംഗ് കൊട്ടിയം ഭാരവാഹികളായ പുല്ലാംകുഴി സന്തോഷ്, റോയൽ സമീർ, നസീർ ഖാൻ ഷിബു റാവുത്തർ എന്നിവർ പങ്കെടുത്തു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം ഉൾക്കൊണ്ട് ജീവിക്കാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന ഔദ്യോഗിക പദയാത്രയ്ക്കാണ് കൊട്ടിയത്ത് സ്വീകരണം നൽകിയത്.
കോട്ടയം നാഗമ്പടം ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച ഔദ്യോഗിക പദയാത്രക്ക് കൊല്ലം ജില്ലയിൽ ആകമാനം വൻ സ്വീകരണമാണ് നൽകിയത്.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!