Tuesday, August 26, 2025

കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.

കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുതുതായി നിർമിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തീ പിടിത്തം ഉണ്ടായത്.

തീപിടുത്തത്തിന് കാരണം വ്യക്തമല്ല. തീയും, പുകയും ഉയർന്നതോടെ സമീപ വാർഡിലെ രോഗികളെ ഒഴിപ്പിച്ചു. ഏറ്റുമാനൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ മൂന്നാം വാർഡിൻ്റെ പിൻഭാഗത്താണ് പുതിയ എട്ട് നില കെട്ടിടം നിർമ്മിക്കുന്നത്. മൂന്നാം വാർഡിലെയും നാലാം നൂറിലധികം വരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.

തീ പിടിച്ച ശേഷം കെട്ടിടത്തിനകത്ത് നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടതായാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.

Kundara MEDIA
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts