പട്രോളിംഗിനിടയിൽ മോഷ്ടിച്ച വാഹനവുമായി ഒരാൾ പിടിയിൽ.
കുണ്ടറ 10-1-2023: ഇരുചക്ര വാഹനം മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടെ യുവാവിനെ കുണ്ടറ പൊലീസിന്റെ പട്രോളിംഗിനിടയിൽ ഇന്നലെ രാത്രി കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് അറസ്റ്റ് ചെയ്തു.
കല്ലുംതാഴം പാൽകുളങ്ങര അപ്പൂപ്പൻ കാവിന് സമീപം ചിറ്റോലിൽ പടിഞ്ഞാറ്റത്തിൽ സബിത്ത് (24) ആണ് രാത്രി പട്രോളിങ് സംഘത്തിൻ്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 1.30 ഓടെ ആയിരുന്നു സംഭവം. മാമ്പുഴ ആലുംമൂട് വയലിൽ പുത്തൻ വീട്ടിൽ തുളസീധരൻ പിള്ളയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. ഒരു മണിയോടെ സ്കൂട്ടർ മോഷണം പോയതറിഞ്ഞ് തുളസീധരൻ പിള്ള കണ്ട്രോൾ റൂമിൽ വിളിച്ച് പരാതി പറയുകയും ഉടൻ തന്നെ സ്റ്റേഷനിൽ നിന്നും കുണ്ടറയിൽ ഉണ്ടായിരുന്ന പട്രോളിങ് സംഘത്തെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രത്രിയെ മോക്ഷ്ടിച്ച സ്കൂട്ടർ ഉൾപെടെ പിടികൂടിയത്.
കുണ്ടറ സ്റ്റേഷനിലെ എസ്. ഐ. അനന്ദകൃഷ്ണനും സംഘവും ആണ് മോഷ്ടാവിനെ കയ്യോടെ പിടിച്ചത്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം