Saturday, October 11, 2025

കുവൈറ്റിൽ മലയാളി ദമ്പതികൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കുവൈറ്റിൽ മലയാളി ദമ്പതികൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കുവൈറ്റ് :  കുവൈറ്റിൽ  മലയാളി  ദമ്പതികളെ  താമസ സ്ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി.  പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യ ജീനയെയും ആണ് സാൽമിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ രാവിലെ കണ്ടിരുന്നു. പിന്നീട് ഭാര്യയ മരിച്ച നിലയിൽ ഫ്ളാറ്റിലും കണ്ടെത്തുകയായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു  സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐ ടി വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ജീന. ഇരുവരും കഴിഞ്ഞവർഷമാണ് വിവാഹിതരായത്.

Kundara  MEDIA 

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts