ദുബായ്: മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആഡംബര നൗകയുടെ പേരുമാറ്റിയാണ് ആസിഫ് അലിയുടെ പേര് ഇട്ടത്. സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നല്കാൻ തീരുമാനിച്ചത്.
ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റി ആസിഫ് അലിയുടെ പേര് പതിപ്പിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷൻ ലൈസൻസിലും പേരും മാറ്റും. വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി 3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദലി പറഞ്ഞു.
ആസിഫ് രമേശ് നാരായണൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വർഗീയവിദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഒരു നിർണ്ണായക ഘട്ടത്തിൽ മനുഷ്യർ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നു ആസിഫ് അലി സമൂഹത്തിനു കാണിച്ചുതന്നുവെന്നും ഷെഫീഖ് കൂട്ടിച്ചേർത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X