Tuesday, August 26, 2025

കൊച്ചുവേളിയിൽ വൻ തീ പിടിത്തം; ജില്ലയിലെ എല്ലാ ഫയർ ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീ അണച്ചത്.

തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിനാണ് തീപിടിച്ചത്. പവർ പാക്ക് പോളിമേഴ്‌സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഏറെ നേരത്തെ പരിശ്രമഫലമായിട്ടാണ് തീയണച്ചത്.

കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയുണ്ടായ തീപിടിത്തം ഏറെ പണിപെട്ടാണ് അണച്ചത്. ജില്ലയിലെ നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയായിരുന്നു തീ അണച്ചത്.

കമ്പനിയിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. കെട്ടിടത്തിന് നല്ല പഴക്കമുണ്ടായിരുന്നതിനാലും പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിനാലും സ്ഥാപനത്തിനുള്ളിലേക്ക് കയറിച്ചെന്ന് തീയണയ്ക്കാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. അതിനാൽ ജനൽചില്ലുകൾ തകർത്ത് അതിലൂടെ വെള്ളമൊഴിച്ചാണ് തീ അണച്ചത്.

തീപിടിത്തത്തിൽ സമീപത്തെ സ്ഥാപനങ്ങളുടെയടക്കം ജനൽചില്ലുകൾ തകർന്നു. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts