മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴി കൊല്ലം മാങ്ങാട് വെച്ചുണ്ടായ കാർ അപകടത്തിൽ ഹോമിയോ ഡോക്ടറും കാർ ഡ്രൈവറും മരിച്ചു.
കൊല്ലം: മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴിയുണ്ടായ വാഹന അപകടത്തിൽ ഹോമിയോ ഡോക്ടർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ കാറിന്റെ ഡ്രൈവർ സുനിലും മരണപ്പെട്ടു. കൊല്ലം മങ്ങാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
കാറിൽ മിനിക്ക് ഒപ്പമുണ്ടായിരുന്ന മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സൻസ്കൃതിക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം