ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 150 ൽപരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 8 മണിക്ക് റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ശൂരനാട് കൂട്ടായ്മ ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, വോയ്‌സ് ഓഫ് ആലപ്പി എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട് എന്നിവർ എന്നിവർ ആശംസകളും അറിയിച്ചു.
ഏരിയ ജോ. സെക്രട്ടറി സാജൻ നായർ നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി അഡ്മിനിസ്‌ട്രേറ്റർ ലെവിസിനു കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ കൈമാറി. ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, ഏരിയ വൈ. പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അക്ബർ നൂഹ് കണ്ണ്, ഷാബിർ അക്ബർ, അനന്തു കൃഷ്ണൻ, അനില ഷിബു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
News Desk GCC
Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ