Tuesday, August 26, 2025

മുഖത്തലയിൽ വിദേശ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

കൊട്ടിയം 30.11.2023: മുഖത്തല കോടാലിമുക്കിന് സമീപമുള്ള വീട്ടിനുള്ളിൽ ഇന്നു വൈകിട്ട് 3.30 ഓടു കൂടിയായിരുന്നു സംഭവം. രാധ എന്നു വിളിക്കുന്ന ഇസ്രായേൽ സ്വദേശിനി സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്.

സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് (75) സ്വത്വയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറന്നില്ല. തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതും കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതും കണ്ടത്.

തുടർന്ന് ഇവർ അയൽവാസിയെ വിളിക്കുകയും കൊട്ടിയം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വയേയും കൃഷ്ണചന്ദ്രനെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാ അധ്യാപകൻ ആയിരുന്ന കൃഷ്ണചന്ദ്രൻ കഴിഞ്ഞ ഒരു വർഷം മുമ്പാണ് ഇസ്രായേലി യുവതിയൊടൊപ്പം ഇവിടെ എത്തി താമസം ആയത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts