Monday, June 16, 2025

വർഷങ്ങളായി ചോർച്ചയുള്ള കേരളപുരം ഇ.എസ്. ഐ. ഡിസ്പെൻസറിയുടെ പാനൽ ബോഡിൽ തീപിടുത്തം.

കുണ്ടറ : മഴപെയ്താൽ അകം മുഴുവനും വെള്ളക്കെട്ടാകുന്ന കേരളപുരം ഇ.എസ്.ഐ യിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. മഴപെയ്ത് വെള്ളം പാനൽ ബോഡിലേക്ക് ഇറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ പിടിക്കുകയായിരുന്നു.

നിരവധി രോഗികളും ഡോക്ടർമാരും ഉള്ളപ്പോഴാണ് അപകടം ഉണ്ടായത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയൊരു അപകടമാണ് ഒഴുകിവായത്. കുണ്ടറയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ പൂർണ്ണമായും കെടുത്തിയത്.

കഴിഞ്ഞ മൂന്നു നാല് വർഷമായി കേരളപുരം ഇ.എസ്. ഐ. ഡിസ്പെൻസറിയുടെ അവസ്ഥ വളരെ ദയനീയമാണ്. മഴ പെയ്താൽ ഇ.എസ്.ഐ യുടെ അകം മുഴുവനും വെള്ളക്കെട്ടാകും.

ഭിത്തി മുഴുവനും വെള്ളം ഒലിച്ചിറങ്ങുകയാണ്. അവിടെ വരുന്ന രോഗികൾ ഭിത്തിയിൽ തൊട്ടാൽ കറണ്ട് അടിക്കാനും സാധ്യത ഉണ്ട്.

പാനൽ ബോർഡുകൾ പൂർണമായും കത്തി നശിച്ചു. മഴപെയ്താൽ ഡിസ്പെൻസറിയുടെ മുഴുവൻ ഭാഗങ്ങളിലും വെള്ളം തളം കെട്ടും. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts