കണ്ണൂർ 01.6.2023: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു.
അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായിട്ടാണ് റെയിൽവേ പോലീസ് പറയുന്നത്.
കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. രാത്രി 11.45 ഓടെ കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം എഞ്ചിനും വേർപെടുത്തിയതിനും ശേഷമാണ് തീപിടിച്ചത്. തീപിടിച്ച കോച്ച് പോലീസ് സീൽ ചെയ്തിട്ടുണ്ട്.
പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കാനുമായി ഒരാൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ഏലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേർ ഈ സംഭവത്തിൽ മരണപ്പെടുകയും ചെയ്തു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ