ഇരവിപുരത്തെ നവകേരളസദസ്സിൽ ചാത്തിനാംകുളം സ്വദേശിക്ക് സ്വപ്നസാഫല്യം, കൈപിടിച്ച് അഭിനന്ദിച്ച് പിണറായി വിജയൻ
കൊല്ലം 20.12.2023: ചാത്തിനാംകുളം സ്വദേശി രഞ്ജിത്ത് നൂലുകൊണ്ട് ചെയ്തെടുത്ത മുഖ്യമന്ത്രിയുടെ ചിത്രം ഇരവിപുരത്തു വെച്ച് നടന്ന നവ കേരളം സദസ്സിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്തുകൊണ്ടാണ് രഞ്ജിത്ത് തന്റെ സ്വപ്‍ന സാഫല്യം സഫലീകരിച്ചത്. രഞ്ജിത്തിനെ മുഖ്യമന്ത്രി കൈപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഒരുപാട് തവണ തവണ താൻ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിച്ചില്ലെന്നും രഞ്ജിത്ത് പറയുന്നു.
നവ കേരള സദസ്സ് കൊല്ലത്ത് വരുന്നുണ്ട് എന്നറിഞ്ഞ് സിപിഐഎം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം (മങ്ങാട്) എം.എ സത്താറിനെയും ചാത്തിനാംകുളം സ്വദേശിയും സിപിഎം പ്രവർത്തകനുമായ സുരേഷിനെയും, പെരുമൺ എൽ. സി. സെക്രട്ടറി വിജയ കുമാറിനെയും, CPAC പീപ്പിൾസ് ആർട്സ് ക്ലബ് & ലൈബ്രറി പ്രസിഡന്റ് ബിൻഷാദിനെയും രഞ്ജിത്ത് സമീപിക്കുകയും ഇവർ മുഖ്യമന്ത്രിക്ക് ചിത്രം കൈമാറാൻ സാഹചര്യമൊരുക്കുകയും ചെയ്യുകയായിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ