കുണ്ടറ : നിയോജകമണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി. കുണ്ടറ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമായത്. ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് അവലോകനം നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സർക്കാരിലേക്ക് പദ്ധതി സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ സ്കൂൾ പച്ചക്കറിത്തോട്ടം ആരംഭിക്കും. നവംബർ അവസാനത്തോടുകൂടി സമഗ്ര കാർഷിക പദ്ധതിയുടെ അന്തിമ രൂപരേഖ ആകുമെന്ന് എം.എൽ.എ. അറിയിച്ചു. സമഗ്ര പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന് വേണ്ടി എ. ഡി. എ.മാർ, എ. ഓ. മാർ, എ.ഇ.ഓ.മാർ, നൂൺ മീൽ ഓഫീസർമാർ ഉൾപ്പെട്ട കമ്മറ്റി രൂപീകരിച്ചു.
പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, സെക്രട്ടറി എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജേഷ്കുമാർ എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സജി കുമാർ കെ. ആർ., കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന ബോണിഫേസ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കൊല്ലം ജില്ല പ്രോഗ്രാം കോർഡിനേറ്റർ സായുജ ടി കെ, അസിസ്റ്റൻറ് നോഡൽ ഓഫീസർ മീനാംബിക എസ്, കുണ്ടറയിലേയും ഇരവിപുരത്തേയും, ചാത്തന്നൂരിലേയും എ.ഡി.എ. മാർ, കുണ്ടറയിലേയും ചാത്തന്നൂരിലേയും എ. ഇ. ഓ. മാർ , ന്യൂൺ മീൽ ഓഫീസർ, കുണ്ടറ, ഇളംമ്പള്ളൂർ, പേരയം, പെരിനാട്, കൊറ്റങ്കര, തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ അസിസ്റ്റൻറ് കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080