തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ ആണ് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശിയായ ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ കണ്ടത്. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്ക് ഷോപ്പിന് സമീപം ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ്.
ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും ബാബുവിന് ഇല്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് കിടന്നുറങ്ങാറുള്ളത്.
ഇന്ന് രാവിലെയും ബാബുവിനെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ