Monday, March 2, 2026

സ്കൂൾ ബസ് കാത്തു നിന്നപ്പോൾ തലയിൽ മരച്ചില്ല വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിച്ചു.

സ്കൂൾ ബസ് കാത്തു നിന്നപ്പോൾ തലയിൽ മരച്ചില്ല വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിച്ചു.

കിഴക്കേ കല്ലട 8.11.2023: താഴം, തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെയും ഷീജയുടെയും മകൾ വർഷ.എസ് (14) ആണ് മരിച്ചത്. ഈ കഴിഞ്ഞ മുപ്പതാം തീയതി സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴാണ് ക്ഷേത്രത്തിനു സമീപം നിന്ന ആൽമരത്തിൽ നിന്നും മരക്കൊമ്പ് ഒടിഞ്ഞുവീണ് വർഷയ്ക്ക് തലയിൽ പരിക്കുപറ്റിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നുമോണിയ ബാധിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. കൈതക്കോട് മാർ ബസേലിയോസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് വർഷ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts