ബെംഗളൂരു: കെ.എസ്.ആർ.ടി.സി ബസിൽ തളർന്നുവീണ കുന്ദമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കുന്ദമംഗലം ഇരുമ്പിടം കണ്ടിയിൽ വിജിത്ത് (36) ആണ് മരിച്ചത്.
ബെംഗളൂരുവിൽ എസ്ബിഐ ലീഗൽ അഡ്വൈസറായ വിജിത്ത് കെഎസ്‌ആർടിസി ഗരുഡ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ബസിൽതന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് 108 ആമ്ബുലൻസിൽ ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X