Sunday, June 15, 2025

ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് 24-കാരനായ വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു: ഫോൺ ചാർജിംഗിന് ഇടുമ്പോൾ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം.

ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. പെയിംഗ് ഗസ്റ്റായി താമസിക്കുന്ന ശ്രീനിവാസ് ഫോൺ ചാർജിംഗിന് പ്ലഗ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വൈദ്യുത ഷോക്കേൽക്കുന്നത്.

ഈ സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഈ സമയം ശ്രീനിവാസിന്റെ സുഹൃത്തുക്കൾ മുറിയിലുണ്ടായിരുന്നു. ഉടനെ ഇവർ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബസവേശ്വര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജർ പോലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts