Monday, June 16, 2025

കൊട്ടാരക്കര വാളകത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് 15 കാരിക്ക് ദാരുണാന്ത്യം.

കൊട്ടാരക്കര 6.6.2024; നിയന്ത്രണം വിട്ട കാർ മറിഞ്ഞ് 15 കാരി മരിച്ചു. ആൻഡ്രിയയാണ് മരിച്ചത്. കാർ റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിക്കുകയായിരുന്നു. പിൻ സീറ്റിലിരുന്ന കുട്ടി തൽക്ഷണം മരണപ്പെട്ടു. എം.സി റോഡിൽ വാളകം ജംഗ്ഷന് സമീപത്ത് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. കരിക്കം സ്വദേശികളാണ്.

ആൻഡ്രിയയുടെ അമ്മയാണ് വാഹനം ഓടിച്ചത്. ഇവരുടെ മാതാവിന്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച്‌ അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ശോശാമ്മയെയും ബിൻസിയെയും പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts