കൊച്ചി: മികച്ച സഹനടിക്കുള്ള എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടി ഉർവശി. തന്റെ കരിയറിൽ ഇതുവരെ ഒരു അവാർഡും പ്രതീക്ഷിച്ച് ഇരുന്നിട്ടില്ലെന്നും അതിനായി മാത്രം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും ഉർവശി പറഞ്ഞു.
മലയാളത്തിന് കൂടുതൽ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിജയരാഘവന് സഹ നടനുള്ള അവാർഡ് ലഭിച്ചതിലാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമുള്ളതെന്നും ഉർവശി പങ്കുവെച്ചു.
‘എല്ലാ പുരസ്‌കാരങ്ങളും ലഭിക്കേണ്ട വ്യക്തിയാണ് വിജയ രാഘവൻ. ‘കുട്ടേട്ട’ന് അത്തരമൊരു അവാർഡ് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷം. വളരെ വൈകിയാണെങ്കിലും അദ്ദേഹത്തിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്.പൂക്കാലം എന്ന സിനിമ കുട്ടേട്ടനും ഞാനും ചേർന്നായിരുന്നു ചെയ്യേണ്ടത്. ഏത് റോളും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന നടനാണ് അദ്ദേഹം,’ ഉർവശി പറഞ്ഞു.
അതേസമയം, പൂക്കാലം സിനിമയിലെ അഭിനയിത്തിനാണ് മികച്ച സഹ നടനുള്ള പുരസ്‌കാരം വിജയ രാഘവന് ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹവും പങ്കുവെച്ചു. ദേശീയ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയും വ്യക്തമാക്കി. ഒരുപാട് വർഷത്തെ പ്രയത്‌നമാണ് സിനിമയെന്നും ഉർവശിക്കും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാള സിനിമയ്ക്ക് കൂടുതൽ തിളക്കമുണ്ട്. മികച്ച എഡിറ്റിനുള്ള പുരസ്‌കാരം പൂക്കാലത്തിന്റെ എഡിറ്റർ മിഥുൻ മുരളി സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈനർ, 2018 സിനിമയിലുടെ മോഹൻദാസും കരസ്ഥമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080