ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകത്തിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 51 ജീവനുകളെന്ന് എ.ഡി.ജി.പി. (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
അധിക വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഭൂരിഭാഗം മരണങ്ങളുടെയും കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഹാസനിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ച വിവരം പങ്കുവെക്കുന്നതിനൊപ്പമാണ് അലോക് കുമാർ ഈ വിവരങ്ങളും അറിയിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഹാവേരിയിലെ റാബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിൽനിന്നുവീണ് നാലുപേർ മരിച്ചിരുന്നു. അതേദിവസംതന്നെ ചിക്കമഗളൂരുവിൽ ലോറിയും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരും മരിച്ചിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080