Tuesday, August 26, 2025

ഷാർജ അൽ നഹ്ദയിൽ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 5 മരണം; 44 പേർക്ക് പരിക്ക്.

ഷാർജ: ഷാർജ അൽ നഹ്ദയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റതായി ഷാർജ പോലീസ് അറിയിച്ചു. തീപിടിത്തത്തിലുണ്ടായ പുകപടലം ശ്വസിച്ചാണ് 5 പേർ മരിച്ചത്. പരിക്കേറ്റവരിൽ 17 പേര് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്, മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുമെന്നും ഷാർജ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് 39 നിലക്കെട്ടിടത്തിൻറെ മുകൾ ഭാഗത്ത് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് അനുശോചനമറിയിച്ചു. കെട്ടിത്തിൽ താമസിച്ചുരുന്നയാളുകളെ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കെട്ടിടത്തിലെ വേസ്റ്റ് നിക്ഷേപിക്കുന്ന ഇടനാഴിയിൽ തടഞ്ഞു നിന്ന മാല്യന്യത്തിന് തീപിടിച്ചതാണ് കെട്ടിടത്തിലെ എല്ലാ നിലകളിലേക്കും തീ വ്യാപിക്കാൻ കാരണമായത്. നിമിഷനേരം കൊണ്ട് കഠിനമായ പുകയും തീയും കെട്ടിടത്തിൽ പടർന്ന് പിടിച്ചു. സംഭവത്തെ തുടർന്ന് ഷാർജ പൊലീസ് എല്ലാ പ്രോപ്പർട്ടി ഓണേഴ്സിനും ടെനൻറ്സിനും ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തരുതെന്ന് കടുത്ത നിർദേശം നൽകി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts