കുണ്ടറ : പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പി. സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു. മേൽപ്പാല നിർമ്മാണത്തിനുള്ള നിർവ്വഹണ ഏജൻസിയായി RBDCK യെ പുനർനിയമിച്ചു കൊണ്ടുള്ള ഉത്തരവുമായി. മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല ആദ്യകാലത്തു RBDCK ക്ക് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി KRFB നിർവ്വഹണ ഏജൻസിയായി മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ ആ പദ്ധതി നീണ്ടു പോകുകയും മേൽപ്പാല നിർമ്മാണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ ഈ വിഷയം പി.സി.വിഷ്ണുനാഥ് എം.എൽ.എ. നിരവധി തവണ നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും, പിന്നീട് പി.ഡബ്ല്യൂ.ഡി. സെക്രട്ടറിയുടെ അധ്യക്ഷതയിൽ കെ.ആർ.എഫ്.ബി.യുടെയും, ആർ.ബി.ഡി.സി.കെ.യുടെയും, എൻ.എച്ച്.എ.ഐ.യുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുകയും യോഗ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ നിർവ്വഹണ ഏജനൻസിയായി വീണ്ടും ആർ.ബി.ഡി.സി.കെ.യെ നിശ്ചയിച്ചുകൊണ്ട് യോഗം തീരുമാനിക്കുകയുണ്ടായി.
റെയിൽവേയുടെ ഭാവി വികസന പദ്ധതികൾ കൂടി പരിഗണിച്ചുകൊണ്ട് GAD (ജനറൽ അലൈമെന്റ് ഡ്രായിംഗ് ) പരിഷ്ക്കരിക്കണം എന്ന് റെയിൽവേ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എൻ.കെ.പ്രേമചന്ദ്രന്റെ എം.പി. യുടെ സന്നിധ്യത്തിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ.യും റെയിൽവേ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു യോഗം വിളിച്ചു ചേർക്കുകയും നിർദ്ദിഷ്ട മേൽപ്പാലം നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് നിലവിൽ ഉള്ള സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തി ഉത്തരവായാൽ ജി.എ.ഡി. അപ്രൂവൽ പുതുക്കി നൽകുന്നതിനുളള തുടർ നടപടികൾ സ്വീകരിക്കും എന്ന് റെയിൽവേ അറിയിച്ചു.
ഇപ്പോൾ പാലത്തിൻറെ നിർവ്വഹണത്തിനായി 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയും നിർവ്വഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെ.യെ പുനർനിയമിച്ചു കൊണ്ടും സർക്കാർ ഉത്തരവായി. പാലം നിർമ്മാണത്തിൻറെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080