കുണ്ടറ 30.8.2023: കഴിഞ്ഞദിവസം കാണാതായ മുളവന സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ പള്ളിയറ കാവിന്റെ കിഴക്കതിൽ രതീഷ് കുമാറിന്റെ (42) മൃതദേഹം കല്ലട ആറ്റിൽ നിന്നും കണ്ടെടുത്തു.
രതീഷിന്റെ ബൈക്കും മൊബൈൽ ഫോണും കടപുഴ പാലത്തിനു സമീപത്തു നിന്നും നേരത്തെ കിട്ടിയിരുന്നു. ഇതേ തുടർന്ന് കിഴക്കേ കല്ലട പോലീസിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട, കൊല്ലം നിലയങ്ങളിൽ നിന്നും സ്കൂബ ടീം അംഗങ്ങൾ ഇന്നലെ കല്ലട ആറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ