Tuesday, August 26, 2025

ഇൻസ്റ്റഗ്രാമിൽ മാസ്സ് എൻട്രിയുമായി വിജയ്: ഇൻസ്റ്റാഗ്രാമിൽ മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് വിജയ്. നിലവിൽ വിജയ്ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും മാസ്സ് എൻട്രിയുമായി വന്നിരിക്കുകയാണ് വിജയ്.

ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി മാസ്സ് ലുക്കിൽ ഉള്ള ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം പേരാണ് വിജയ്‌യുടെ ഇൻസ്റ്റാഗ്രാം ആരാധകർ ഫോളോ ചെയ്തത്. രണ്ട് മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം ഫോളോവേഴ്‌സ് വീണ്ടും കൂടി. നിലവിൽ ആകെ നാല് മില്യൺ ഫോളോവേഴ്സ് കഴിഞ്ഞിട്ടുണ്ട്.

വിജയ് ഇതുവരെയും ഇൻസ്റ്റഗ്രാമിൽ ആരെയും ഫോളോ ചെയ്തു തുടങ്ങിയിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ചിത്രത്തിന്റെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ‘ഹലോ നൻപാസ് ആൻഡ് നൻപീസ്’ എന്ന കുറിപ്പോടെയാണ് നടൻ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. വിജയ്‌യുടെ ഇൻസ്റ്റഗ്രാമിലേക്കുള്ള വരവ് വലിയ ആഘോഷമാക്കിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിജയ് ആരാധകർ.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts