Tuesday, August 26, 2025

ബംഗളൂരു – എറണാകുളം ഇന്റർസിറ്റിയിൽ എൽ.എച്ച്‌.ബി കോച്ച്‌; 300 സീറ്റുകൾ കൂടും.

ബംഗളൂരു: എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിലും (12677/12678) എൽ.എച്ച്‌.ബി കോച്ചുകൾ ഏർപ്പെടുത്തുന്നു.

ഐ.സി.എഫ് കോച്ചുകളാണ് നിലവിൽ ഈ വണ്ടിയിൽ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിൻറെ ഭാഗമായി ചെന്നൈയിലെ ഇൻറഗ്രൽ കോച്ച്‌ ഫാക്ടറിയിൽനിന്ന് 14 എൽ.എച്ച്‌.ബി കോച്ചുകൾ ഇൻറർസിറ്റിക്കായി അനുവദിച്ചതായി അധികൃതർ അറിയിച്ചു.

അടുത്ത മാസം മുതൽ ഈ ട്രെയിൻ പുതിയ കോച്ചുകളിലേക്ക് മാറും. ഇതോടെ ട്രെയിനിൽ 300 സീറ്റുകൾ വർധിക്കും. ബംഗളൂരുവിൽനിന്ന് എല്ലാ ദിവസവും രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ (12677) വൈകുന്നേരം 4.55ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് എല്ലാ ദിവസവും രാവിലെ 9.10ന് പുറപ്പെടുന്ന 12678 നമ്പർ ട്രെയിൻ രാത്രി 7.50ന് ബംഗളൂരുവിൽ എത്തും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts