Wednesday, August 27, 2025

വെന്തുരുകി ബെല്ലാരി; ചൂട് സഹിക്കാനാകാതെ 20 കുട്ടികൾ ആശുപത്രിയിൽ. താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത.

ബാംഗ്ലൂർ 2.4.2024: കനത്ത ചൂട് അനുഭവപ്പെടുന്ന ബെല്ലാരിയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയത് 20 കുട്ടികൾ. രണ്ടു ദിവസത്തിനിടെയാണ് നിർജലീകരണം, പനി, ഛർദി തുടങ്ങിയവയുമായി കുട്ടികൾ ബെല്ലാരി ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് ചികിത്സ തേടിയത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്.

ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ കുട്ടികളും പ്രായമായവരും നേരിട്ട് വെയിലേൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് പരമാവധി മാറിനിൽക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തവണ ബല്ലാരി ഉൾപ്പെടുന്ന വടക്കൻ ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts