തെങ്കാശി 17.5.2024: കുറ്റാലത്ത് പെട്ടന്നുള്ള ശക്തമായ ഒഴുക്കിൽ 17 കാരനെ കാണാതായി. തിരുനെല്‍വേലി സ്വദേശി അശ്വിനെയാണ് കാണാതായത്. കുളിച്ചുക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും ജില്ലാ ഭരണകൂട അധികൃതരും അശ്വിനായി തിരച്ചില്‍ തുടരുന്നുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മെയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ എം അരുണ അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp