Saturday, October 11, 2025

ദുബായി ദെയ്‌റയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു;

ദുബായി ദെയ്‌റയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു;

ദുബായ്: ദുബായിലെ ദേരയിലുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. അൽ റാസ് മേഖലയിലെ ഫിർജ് മുറാറിലെ തലാൽ ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്.

മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നവരാണ് തീപിടിത്തത്തിൽ മരിച്ച മലയാളികൾ. ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജിഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്.

ഒൻപത് പേർക്ക് പരിക്കേറ്റതായി ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരാണ് മരിച്ചതെന്ന് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. രണ്ട് പേർ തമിഴ്‌നാട് സ്വദേശികളാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.35നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അടുത്തമുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക ശ്വസിച്ചാണ് റിജേഷും ഭാര്യയും മരിച്ചതെന്നാണ് വിവരം.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ നടത്തിയിരുന്നു. അപകടത്തിൽപെട്ടവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകിയിട്ടുണ്ട്. തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ നഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts