Tuesday, August 26, 2025

പനി പിടിച്ച് കേരളം; പനി ബാധിച്ച് 8.7.2024 ന് ചികിത്സ തേടിയത് 13511 പേർ. നാല് മരണം

കേരളത്തിൽ ഇന്നലെ (8.7.2024) പനി ബാധിച്ച് ചികിത്സ തേടിയത് 13511 പേർ. നാല് മരണം. 99 പേർക്ക് ഡെങ്കിപ്പനി. ഏഴു പേർക്ക് എലിപ്പനി.

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 13511 പേരാണ്. നാല് പേർ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതൽ രോഗികൾ മലപ്പുറത്താണ്.

ഇന്നലെ മാത്രം 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി വിവര കണക്കുകൾ സർക്കാർ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. ജൂൺ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നത്.

പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55, 830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി.

അഞ്ച് ദിവസത്തിനിടെ 493 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്. 69 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.

അഞ്ച് ദിവസത്തിനടെ 64 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേർ ചികിത്സയിലുണ്ട്. 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts