Monday, June 16, 2025

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിക്ക് വയറ്റിൽ ദ്വാരം.

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിക്ക് വയറ്റിൽ ദ്വാരം.

ബെംഗളൂരു: ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പെൺകുട്ടിക്കു വയറ്റിൽ ദ്വാരം. പെർഫോറേഷൻ പെരിറ്റോണിറ്റിസ് എന്ന അവസ്ഥയാണുണ്ടായത്. ബെംഗളൂരു സ്വദേശിയായ ഒരു പെൺകുട്ടിക്കു ആണ് ദാരുണമായ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോൾ ആണ് കുട്ടി ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 12 വയസ്സുള്ള പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

വായിലിടുമ്പോൾ പുക വരുന്ന പാൻ ഒന്ന് പരീക്ഷിക്കാൻ താല്പര്യം തോന്നിയ പലരും അത് അവിടെ ഉപയോഗിച്ചിരുന്നതായി, പെൺകുട്ടി പറഞ്ഞു. എന്നാൽ മറ്റാർക്കും അസ്വസ്ഥതയോ ശാരീരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ ശസ്ത്രക്രിയ വേണമെന്ന് എച്ച്എസ്ആർ ലേഔട്ടിലെ നാരായണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് പെൺകുട്ടിക്കു ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി, സ്ലീവ് ഗ്യാസ്ട്രെക്ടമി എന്നിവയുടെ സഹായത്തോടെ ലാപ്രോട്ടമി നടത്തി. ചെറുകുടലിൻറെ ഭാഗമായ അന്നനാളം, ആമാശയം, ഡ്യുവോഡനം എന്നിവ പരിശോധിക്കാൻ ശസ്ത്രക്രിയയ്ക്കിടെ ക്യാമറയും ലൈറ്റും ഉൾക്കൊള്ളുന്ന ഫ്ലെക്സിബിൾ ട്യൂബ് ആയ എൻഡോസ്കോപ്പ് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി”, ഓപ്പറേറ്റിംഗ് സർജൻ ഡോ. വിജയ് എച്ച്എസ് വിശദീകരിച്ചു.

പെൺകുട്ടിയുടെ 4×5 സെന്റിമീറ്ററോളം വരുന്ന വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts