മധുര 26.8.2023: മധുരയിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 10 പേർ മരിച്ചു. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നത്. പാൻട്രി കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. യുപി സ്വദേശികളാണ് മരിച്ചത്. മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ